ഡിസംബർ 10, 2008

ചവരേഴുത്ത്

ഇതു വായിക്കുന്ന മാലോകര് ( ആരെങ്കിലും ഉണ്ടെങ്കില്‍ !)  എന്നോട് ചോദിക്കുന്നു.. എനിക്ക്  കേള്‍ക്കാം ..  
" താന്‍ എന്താ കളിപ്പിക്കയാ ? .. .. കഴുതേ ... അത്മകഥ ആണെന്ന് പറഞ്ഞു കുറച്ചു ചവറും എഴുതി നടക്കുന്നോ ? നിര്തടോ .. "
ആ മാലോകരിലെ ഇംഗ്ലീഷ്കാര് പറയുന്നു "Stop it ... Why beating around the bush ?  If you have something to say, say that now ".

അയ്യയ്യോ .. ഞാന്‍ എഴുതാമേ.. 

സമയമാം രഥം

"Time and tide waits for none' എന്നാണല്ലോ വിദ്വല്‍ ഭാഷ്യം. ശരിയാണ്. കഴിയുന്ന ഓരോ നിമിഷവും കഴിഞ്ഞത് തന്നെ. തിരിച്ചെടുക്കാനാവില്ല. പോയത് പോയി. വരാന്‍ പോകുന്ന നിമിഷങ്ങള്‍ നന്നായി ബുദ്ധി പൂര്‍വ്വം പ്രയോജനകരമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍്, അതാണ്‌ കഴിവ്.
പക്ഷെ, ഞാന്‍ ശ്രമിക്കുന്നത് മറ്റൊന്നാണ്. കഴിഞ്ഞത്  കഴിഞ്ഞു  എന്ന് മറ്റുള്ളവരോട് ഉപദേശിക്കുന്ന ഞാന്‍, പക്ഷെ കാലചക്രം പിന്നോട്ട് തിരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. എവിടെ വരെ തിരിക്കണം, എവിടെ നിന്നു പുതുതായി തുടങ്ങണം, എന്നൊന്നും ഒരു പിടി കിട്ടുന്നില്ല. അതാണ്‌ ഇപ്പോളത്തെ പ്രശ്നം.
സമയമാം രഥം മുന്നോട്ടു മാത്രമെ പോകൂ. പക്ഷെ, മുന്നോട്ടും പിന്നോട്ടും ഞാനതിനെ കൊണ്ടു പോകാന്‍ ശ്രമിക്കുന്നു. അപ്പോള്‍ ആവശ്യാനുസരണം എങ്ങോട്ട് വേണമെങ്ങിലും ഓടിക്കാം.
ഒരു പെന്‍ഡുലം അതുപോലെ ആണല്ലോ .  "ഊഞ്ഞാല്‍" എണ്ണ പദപ്രയോഗം വിലാസിനി ഉപയോഗി‌ച്ചു കഴിഞ്ഞല്ലോ .  പെന്‍ഡുലം എന്ന് ഞാന്‍ എന്റെ ആത്മകഥ്ക്കു പേരിട്ടാലോ എന്ന് ഞാന്‍ പല വട്ടം ചിന്തിച്ചതാണ്. പക്ഷെ, ... എന്തോ ഒരു പിന്‍വിളി !  അത് ഇനിയും ചിന്തിക്കാവുന്നതാണല്ലോ ?