ഓഗസ്റ്റ് 09, 2009

ബുദ്ധിമാനായ വിഡ്ഢിയുടെ ആത്മകഥ

ഒരു ബുദ്ധിമാനായ വിഡ്ഢിയുടെ ആത്മകഥ !

ഓര്‍മ്മകള്‍, അനുഭവങ്ങള്‍, ചിന്തകള്‍, വികാരങ്ങള്‍ .... എല്ലാം മറ ഇല്ലാതെ.

ഞാന്‍ ഈ ബ്ലോഗിന്റെ തല വാചകം ഒന്നു പുതുക്കി എഴുതുന്നു. കുറച്ചുകൂടി വ്യക്തമായി എന്ന് കരുതുന്നു. ഒരു പക്ഷെ, ഞാന്‍ ഇതു വീണ്ടും മാറ്റങ്ങള്‍ വരുത്തിയേക്കാം. നല്ലതിനെന്ന് കരുതി എന്നെ അനുഗ്രഹിക്കുക.

ജൂലൈ 09, 2009

ഡയറിക്കുറിപ്പ്

പഴയൊരു ഡയറിക്കുറിപ്പ്‌.

0915, 3 Dec 2000.
"ആള്‍ കൂട്ടത്തില്‍ തനിയെ" എന്ന പേരിടാമെന്നു കരുതി. പക്ഷെ, ഒരു വലിയ മഹാന്‍ അത് നേരത്തെ ഉപയോഗിച്ചിരിക്കുന്നു. ഈ പേരിനൊരു അര്ഥതതിനപ്പുറം, ഒരു മഹത്തായ ആശയം ഉള്ളിലുണ്ട്. അതുകൊണ്ടാണല്ലോ ആ വലിയ മനുഷ്യന്‍ ഈ ചെറിയ പേരു ഉപയോഗിച്ചത്.
അല്ല, അഥവാ ഞാന്‍ ഈ പേരു തന്നെ ഉപയോഗിച്ചാലെന്‍താ ? ആള്‍കൂട്ടത്തില്‍ തനിയെ ആയ ആനന്ദ്‌ എന്നെ നിയമ വഴിയേ ശിക്ഷിക്കുമോ ? വേണ്ട, എല്ലാ ശിക്ഷകളും എനിക്ക് ഭയമാണ്. ആനന്ദ്‌ മനസുകൊണ്ടും, സമൂഹം നിയമം കൊണ്ടും എന്നെ ശിക്ഷിചെചക്കും. അതുകൊണ്ട് വേണ്ടായെനിക്കീ പേരു !
മോഷ്ടിക്കുന്നതും പിടിച്ചു പറിക്കുന്നതും നന്നല്ല എന്ന് സാമൂഹ്യ പാഠം. പാഠഭേദങ്ങള്‍ക്ക് ഞാനില്ല. ഇപ്പോഴേ പറഞ്ഞേക്കാം, വഴിമാറ്റം എനിക്ക് ഭയമാണ്. വഴിമാറി നടക്കാതെങ്ങനെ തനിയെ നടക്കും ? അതാണെന്റെ മാര്‍ഗം. വഴിമാറ്റം വേണ്ട. പക്ഷെ, ഒറ്റക്കാണ് ഞാന്‍. പലരും നടക്കുന്ന പാതയിലെ ഏകാന്ത പഥികന്‍.
ഞാനെന്താ എകനകുന്നത്? എന്തിനാണ് അങ്ങിനെ ? അറിയില്ല., സത്യമായും. വീടടിലായാലും, ജോലിസ്തലതായാലും , ഞാന്‍ ഒറ്റക്കിരിക്കാന്‍ ഇഷ്ടപ്പെടുന്നു. അതിന് ശ്രമിക്കുകയും ചെയ്യുന്നു. എവിടെയും ആള്‍ക്കൂട്ടം ... അതില്‍ ഞാന്‍ തനിച്ചാണ്.

ഈ ഒറ്റപ്പെടല്‍ എന്ന് തുടങ്ങി ? എങ്ങിനെ തുടങ്ങി ? അതും അറിയില്ല. പക്ഷെ, ഒന്നുണ്ട്. ഒരു സത്യം. ഈ ഒറ്റപ്പെടല്‍ എന്റെ ജീനുകളില്‍ ഉണ്ട്. പകര്ന്നു കിട്ടിയതും അതാണല്ലോ ?
അന്തര്‍മുഖത്വം , ബഹിര്‍മുഖത്വം, എന്നൊക്കെ പറയുന്ന മാനസിക അവസ്തകലുണ്ടല്ലോ? അതില്‍ ഞാന്‍ എവിടെ എന്ന് ഞാന്‍ തന്നെ ചിന്തിക്കാറുണ്ട്. രണ്ടിലുമാണ്, പക്ഷെ, രണ്ടിലുമല്ല. അതും സത്യം. അപ്പോ, ഞാന്‍ എവിടെയാണ്. എവിടെയോ മധ്യത്തില്‍ !
ഇതാണല്ലോ വെറും ഒരു സാധാരണക്കാരന്റെ സ്ഥാനം. അത് എനിക്കുമുണ്ട് എന്ന് ഞാന്‍ തന്നെ തിരിച്ചറിയുന്നു.

ജൂൺ 26, 2009

കണ്ടെത്തലുകള്‍

എന്റെ ഈ വര്ഷത്തെ (2009) ഡയറിയുടെ പതിമൂന്നാം പേജില്‍ നിന്നു :

പുതു വര്ഷം. ഇന്നിത് പുതുവര്‍ഷമെന്നു പറയുന്നതില്‍ അര്ഥമില്ല. പുതു വര്‍ഷത്തില്‍ എല്ലാവരും പുതു വര്‍ഷ പ്രതിന്ജകള്‍ വിളംബരം ചെയ്യാറുണ്ട്, അല്ലെന്കില്‍  പുതുക്കാറുണ്ട് . പക്ഷെ, എനിക്ക്  ആ തരത്തിലൊന്നും ഇല്ല. എനിക്ക് പുതുവത്സര പ്രതിഞ്ഞകലോന്നും തന്നെ ഇല്ല. പക്ഷെ, പുതുവത്സര     കണ്ടെത്തലുകള്‍ ഉണ്ട് താനും. ഇന്നു കണ്ടുപിടിച്ചതല്ല ഇവയൊന്നും. കുറെ കാലമായി അറിയാവുന്ന തനിവയെല്ലാം. പക്ഷെ, ഇന്നത്‌ പറയുന്നുവെന്ന് മാത്രം. ഇതാണെന്റെ കണ്ടെത്തലുകള്‍ .. വരൂ... കേള്‍ക്കൂ !
.  ഞാനൊരു പമ്പര വിഡ്ഡിയാണു . ഇതാണ് എട്ടോവും സത്യമായ, എന്നെക്കുറിച്ചുള്ള വസ്തുത. പച്ചയായ സത്യം, പകല്‍ വെളിച്ചം പോലെ.. എന്റെ കഴിഞ്ഞ കാല ജിവിതം ഇതിന് തെളിവാണ്. വിട്ടിതങ്ങളുടെ  പട്ടിക തയ്യാറാക്കും മുന്പ്, എന്റെ വിട്ടിതമാല്ലാത്ത ഭാഗവും കൂടി ഞാന്‍ പറയാം. ഇപ്പോളല്ലേ, വഴിയേ...

൨. എനിക്ക് സുഹൃത്തുക്കളില്ല. ആരും, ഒരാള് പോലും ... ! ഇതു അതിശയോക്തി അല്ല. ഒരുപക്ഷെ, ഇതൊരു വിരോധാഭാസമായി തോന്നിയേക്കാം. സത്യം അതാണ്‌.  സുഹൃത്തുക്കളില്ലാത്ത  ഒരു മനുഷ്യന്‍ !  ഇത്ര കാലുവും ജീവിച്ചിട്ട്... ഈ വളരെ വലിയ സമൂഹത്തില്‍ ജീവിച്ചിട്ട്... എന്താ ഇങ്ങനെ ? ഞാനും അത് തന്നെയാണ് ചോദിക്കുന്നത്. എന്നോട് തന്നെ. ഇതിന് മറുപടിയും ഞാന്‍ പറയാം, വഴിയേ...
൩.  ഞാന്‍ മിടുക്കനാണ് !   ഇതും സത്യമത്രേ. അല്ലെങ്കില്‍ ഞാന്‍ ഇന്നത്തെ ഞാന്‍ ആകുമായിരുന്നില്ല. 

പക്ഷെ ഒരു കാര്യം കൂടി പറയട്ടെ.. എനിക്ക് സ്നേതിതരാരുമില്ലെന്നു ഞാന്‍ തിരിച്ചറിഞ്ഞത്  വളരെ അടുത്ത കാലത്താണ്. അത് വളരെ വൈകി പോയി എന്ന് എനിക്കിപ്പോള്‍ തോന്നുന്നു. അല്ലെങ്കില്‍ തന്നെ ഞാന്‍ എന്തു ചെയ്യുമായിരുന്നു എന്ന് ചോദിച്ചാല്‍, അതിനും എനിക്ക് മറുപടിയുണ്ട്. അതും പറയാം, വഴിയേ..

പക്ഷെ, പലരുമായും ബന്ധപ്പെടുന്നത് കാനാരുണ്ടല്ലോ ? അതാണെങ്കില്‍, അവരൊന്നും നല്ല സുഹൃതുക്കലല്ലാ എന്ന് ഇപ്പോളാണ് തെളിഞ്ഞത്. അതിനെപ്പറ്റിയൊക്കെ പറയാം.. വഴിയേ ...
കണ്ടെത്തലുകള്‍ 

ജൂൺ 05, 2009

കമലയോടൊപ്പം ...

ഒരു ഓര്‍മ്മക്കുറിപ്പ്‌ ഇതാ...


ഞാന്‍ കമലയോടൊപ്പം നടന്നു, തൊട്ടു പിന്നിലായി. ഈ തട്ടില്‍ കപ്പ കൃഷിയുണ്ട്. ധാരാളം ഇലകള്‍ കൊഴിഞ്ഞിരിക്കുന്നു. പറിക്കാന്‍ സമയമായിട്ടുണ്ട്. വെനെലല്ലേ ?
ഞങ്ങള്‍ ‍കപ്പകള്‍ ക്കിടയിലൂടെ വളഞ്ഞു തിരിഞ്ഞു നടന്നു. പടികള്‍ കയറിയപ്പോള്‍ കൈകളില്‍ പറ്റിയ മണ്ണ് തട്ടി തുടച്ചു കൊണ്ടിരുന്നു കമല. പാവാടയില്‍ കൈകള്‍ തുടച്ചു. ഞാനും കൈകള്‍ നിക്കറില്‍ തുടച്ചു. എന്റെ കൈയിലെ മണ്ണെല്ലാം കമലയുടെ പാവാടയില്‍ നേരത്തെ പറ്റിയല്ലോ. പുരയുടെ മുറ്റത്തെത്തി. തണല്‍ വന്നിട്ടുണ്ട്. പുരയുടെ നിഴല്‍. കമല വരാന്തയിലേക്ക്‌ കയറി.
"കുട്ടാ... കതകില്‍  തട്ടിക്കെ  ... മുറുക്കെ... ഞാന്‍ ഇപ്പം വരാം.. " കമല എന്നോടായി പറഞ്ഞിട്ട് മുറ്റത്തേക്കിറങ്ങി നടന്നു, തെക്കു വസതെക്ക് . ഞാന്‍ കതകില്‍ ഇടിക്കാനായി മുന്നോട്ടു കയറി. അയ്യോ... പാമ്പ് കാണും... അതിനാണല്ലോ കതകില്‍ ഇടിച്ചു ശബ്ദം ഉണ്ടാക്കുന്നത്.. പാമ്പുകളെ പലപ്പോഴും കാണുന്ന കാര്യം വീട്ടില്‍ പറയാറുള്ളത് ഞാന്‍ ഓര്ത്തു. എനിക്ക് പേടിയായി. പിന്നോട്ട് നീങ്ങി ഞാന്‍ മുറ്റത്തു തന്നെ നിന്നു. കമല വരട്ടെ,,, എന്നിട്ട് കതകില്‍ തട്ടാം. കമല എവിടെ ?


-- an excerpt from my forthcoming autobiographic stories.