ജൂൺ 05, 2009

കമലയോടൊപ്പം ...

ഒരു ഓര്‍മ്മക്കുറിപ്പ്‌ ഇതാ...


ഞാന്‍ കമലയോടൊപ്പം നടന്നു, തൊട്ടു പിന്നിലായി. ഈ തട്ടില്‍ കപ്പ കൃഷിയുണ്ട്. ധാരാളം ഇലകള്‍ കൊഴിഞ്ഞിരിക്കുന്നു. പറിക്കാന്‍ സമയമായിട്ടുണ്ട്. വെനെലല്ലേ ?
ഞങ്ങള്‍ ‍കപ്പകള്‍ ക്കിടയിലൂടെ വളഞ്ഞു തിരിഞ്ഞു നടന്നു. പടികള്‍ കയറിയപ്പോള്‍ കൈകളില്‍ പറ്റിയ മണ്ണ് തട്ടി തുടച്ചു കൊണ്ടിരുന്നു കമല. പാവാടയില്‍ കൈകള്‍ തുടച്ചു. ഞാനും കൈകള്‍ നിക്കറില്‍ തുടച്ചു. എന്റെ കൈയിലെ മണ്ണെല്ലാം കമലയുടെ പാവാടയില്‍ നേരത്തെ പറ്റിയല്ലോ. പുരയുടെ മുറ്റത്തെത്തി. തണല്‍ വന്നിട്ടുണ്ട്. പുരയുടെ നിഴല്‍. കമല വരാന്തയിലേക്ക്‌ കയറി.
"കുട്ടാ... കതകില്‍  തട്ടിക്കെ  ... മുറുക്കെ... ഞാന്‍ ഇപ്പം വരാം.. " കമല എന്നോടായി പറഞ്ഞിട്ട് മുറ്റത്തേക്കിറങ്ങി നടന്നു, തെക്കു വസതെക്ക് . ഞാന്‍ കതകില്‍ ഇടിക്കാനായി മുന്നോട്ടു കയറി. അയ്യോ... പാമ്പ് കാണും... അതിനാണല്ലോ കതകില്‍ ഇടിച്ചു ശബ്ദം ഉണ്ടാക്കുന്നത്.. പാമ്പുകളെ പലപ്പോഴും കാണുന്ന കാര്യം വീട്ടില്‍ പറയാറുള്ളത് ഞാന്‍ ഓര്ത്തു. എനിക്ക് പേടിയായി. പിന്നോട്ട് നീങ്ങി ഞാന്‍ മുറ്റത്തു തന്നെ നിന്നു. കമല വരട്ടെ,,, എന്നിട്ട് കതകില്‍ തട്ടാം. കമല എവിടെ ?


-- an excerpt from my forthcoming autobiographic stories.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ