നവംബർ 10, 2008

ബന്ധു ലോകം : ചതിവുകളുടെ ലോകം

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആവണമെന്നില്ല . പക്ഷെ അവ ചതിവുകളുടെ സ്രോതസ് ആണ്. ഞാന്‍ എന്നും ചതിക്കപ്പെട്ട ഒരു 'കഴുത' ആണ്. കഴുതകളെ അല്ലെ ചതിക്കാനാകൂ. അതുകൊണ്ടാണ് ഞാന്‍ പലപ്പോഴും എന്നെ കഴുത എന്ന് സ്വയം വിളിക്കുന്നത്. മറ്റുള്ളവര്‍ക്ക് എന്നെ വളരെ വേഗം സ്വാധീനിക്കാം. അതുകൊണ്ടാണ് പലപ്പോഴും തീരുമാനങ്ങള്‍ തെറ്റായി എടുക്കേണ്ടി വരുന്നതു. അത് കോവര്‍ കഴുതയുടെ ലക്ഷണമാണല്ലോ ?

ബന്ധുക്കള്‍ സാധാരണ സഹായികലാണ്. പക്ഷെ, എന്റെ ബന്ധുക്കള്‍ ചതിക്കുക മാത്രമെ ചെയ്തിട്ടുള്ളൂ. ചതിവുകളുടെ പട്ടിക വളരെ നീണ്ടതാണ്.

എല്ലാവരും ചതിച്ചോ? എന്താണ് ഞാന്‍ പറഞ്ഞുവരുന്നത്‌ ?  അതെ. ബന്ധുക്കള്‍ ഏതാണ്ട് എല്ലാവരും ചതിച്ചു. ചതിവുകളൂടെ വലിപ്പം വ്യതസ്തമെന്നു മാത്രം. ഒന്നോ, രണ്ടോ പേര്‍ അങ്ങനെ അല്ലാത്തവരുണ്ടാവാം. ചതിവുകല്ക്കു മുന്‍തൂക്കം ഉള്ളപ്പോള്‍, സഹായങ്ങള്‍ക്ക് എവിടെ സ്ഥാനം ? എങ്കിലും, ഞാന്‍ അവയ്ക്ക് വളരെ പ്രാധാന്യം കൊടുക്കുന്നുന്ടു.  സഹായിക്കാതവരെ ഞാന്‍ ചതിയന്മാര്‍ എന്ന് വിളിക്കില്ല.  വരുന്ന കാലങ്ങളില്‍ ഞാന്‍ ഇതൊക്കെ പറയാം. ഓരോന്നായി.

ഒക്‌ടോബർ 24, 2008

കഷ്ട നഷ്ടങ്ങള്‍


എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ സമയമാണിത്. ഞാന്‍ എഴുതുവാന്പോലും ഉള്ള മാനസിക അവസ്ഥയിലല്ല. എന്റെ ഇപ്പോളത്തെ മാനസിക പ്രശ്നങ്ങള്‍ ആരോടും പറയുന്നില്ല, എന്ന് മാത്രം. എങ്ങിനെ പറയാനാ ? പറയാനും വയ്യ, പറയാതിരിക്കാനും വയ്യ. എല്ലാ പ്രശ്നങ്ങള്ക്കും കാരണം ഞാന്‍ തന്നെയാണ്. എന്റെ കഴിവുകേടുകള്‍ ആവാം ! തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവുകുരവാകാം. പക്ഷെ, കാര്യങ്ങള്‍ എന്റെ പിടി വിട്ടു പോയി. ഒരിക്കലും പരിഹരിക്കാനാവാത്ത തരത്തില്‍, കാര്യങ്ങള്‍ പോയിക്കഴിഞ്ഞു.
തീരുമാനങ്ങള്‍ എടുതത്തിലെ പാകപ്പിഴകള്‍  വലിയ കഷ്ട നഷ്ടങ്ങള്‍ ഉണ്ടാക്കി. പോയ ബുദ്ധി ആന പിടിച്ചാല്‍ വരുമോ ?  പക്ഷെ, എന്തുകൊണ്ടാണ് എനിക്ക് ഈ തെറ്റുകള്‍ സംഭവിച്ചത് ? എനിക്ക് ഇവ വിശദീകരികാനാവുന്നില്ല. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞതു - കാലചക്രം പിടിച്ചു തിരിച്ചു വയ്ക്കാന്‍ ഞാന്‍ ശ്രമിക്കട്ടെ എന്ന്.


സെപ്റ്റംബർ 28, 2008

ഹനുമാന്‍

ഞാന്‍ ഇന്നു ഒരു പ്രാര്‍ത്ഥനയോടെ തുടങ്ങട്ടെ. ഞാന്‍ അന്ജനേയ ഭക്തനാണ്. അതുകൊണ്ട് ഒരു ഹനുമാന്‍ സ്തുതി താഴെ കൊടുക്കുന്നു . എല്ലാ ഭക്തരും ഈ കീര്‍ത്തനം ഉരുവിടുക.

ശ്രീ അന്ജനേയ സ്വാമി.

ഓം ഹ്രീം രുദ്രമുഖേ ആദിവരാഹായ പഞ്ചമുഖീ ഹനുമതേ,
ലം ലം ലം ലം ലം സകല സമ്പത്‌കരയസ്വ :

മനോജപം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം
വാതാത്മജം വാനരയൂഥ മുഖ്യം
ശ്രീരാമദൂതം ശീരസാനമാമി.

മനോജപം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം
വാതാത്മജം വാനരയൂഥ മുഖ്യം
ശ്രീരാമ ദൂതം ശരണം പ്രപദ്യേ :

സെപ്റ്റംബർ 07, 2008

നഷ്ടങ്ങള്‍ എന്റെ സഹയാത്രികന്‍

നഷ്ടങ്ങള്‍ നിഴലായി എന്നെ പിന്തുടരുന്നു. എന്നും. നഷ്ടങ്ങളുടെ കഥയാണ് എനിക്ക് പറയാനുള്ളത്. നേട്ടങ്ങള്‍ ഇല്ലാത്ത ജീവിതം എന്ന് സ്വയം താഴ്തുന്നില്ല. പക്ഷെ, ജ്വലിച്ചു നില്ക്കുന്നത് നഷ്ടങ്ങള്‍ മാത്രം. ഒരു ബാലന്‍സ് ഷീറ്റ് ഉണ്ടാക്കിയാല്‍ നഷ്ടങ്ങള്‍ക്ക് മുന്‍തൂക്കം കൂടും. അതുകൊണ്ടാണ് ഞാന്‍ ഒരു നഷ്ടക്കണക്കു പറയുന്നതു . എനിക്ക് ആത്മവിശ്വാസം ഇല്ലാത്തതിന്റെ സൂചനയായി ഇതിനെ കാണരുത്.  ഇനി ഞാന്‍ പറയുന്ന എന്റെ അനുഭവങ്ങള്‍ അത് നിങ്ങള്ക്ക് വെളിവാക്കി തരും.