ജൂലൈ 09, 2009

ഡയറിക്കുറിപ്പ്

പഴയൊരു ഡയറിക്കുറിപ്പ്‌.

0915, 3 Dec 2000.
"ആള്‍ കൂട്ടത്തില്‍ തനിയെ" എന്ന പേരിടാമെന്നു കരുതി. പക്ഷെ, ഒരു വലിയ മഹാന്‍ അത് നേരത്തെ ഉപയോഗിച്ചിരിക്കുന്നു. ഈ പേരിനൊരു അര്ഥതതിനപ്പുറം, ഒരു മഹത്തായ ആശയം ഉള്ളിലുണ്ട്. അതുകൊണ്ടാണല്ലോ ആ വലിയ മനുഷ്യന്‍ ഈ ചെറിയ പേരു ഉപയോഗിച്ചത്.
അല്ല, അഥവാ ഞാന്‍ ഈ പേരു തന്നെ ഉപയോഗിച്ചാലെന്‍താ ? ആള്‍കൂട്ടത്തില്‍ തനിയെ ആയ ആനന്ദ്‌ എന്നെ നിയമ വഴിയേ ശിക്ഷിക്കുമോ ? വേണ്ട, എല്ലാ ശിക്ഷകളും എനിക്ക് ഭയമാണ്. ആനന്ദ്‌ മനസുകൊണ്ടും, സമൂഹം നിയമം കൊണ്ടും എന്നെ ശിക്ഷിചെചക്കും. അതുകൊണ്ട് വേണ്ടായെനിക്കീ പേരു !
മോഷ്ടിക്കുന്നതും പിടിച്ചു പറിക്കുന്നതും നന്നല്ല എന്ന് സാമൂഹ്യ പാഠം. പാഠഭേദങ്ങള്‍ക്ക് ഞാനില്ല. ഇപ്പോഴേ പറഞ്ഞേക്കാം, വഴിമാറ്റം എനിക്ക് ഭയമാണ്. വഴിമാറി നടക്കാതെങ്ങനെ തനിയെ നടക്കും ? അതാണെന്റെ മാര്‍ഗം. വഴിമാറ്റം വേണ്ട. പക്ഷെ, ഒറ്റക്കാണ് ഞാന്‍. പലരും നടക്കുന്ന പാതയിലെ ഏകാന്ത പഥികന്‍.
ഞാനെന്താ എകനകുന്നത്? എന്തിനാണ് അങ്ങിനെ ? അറിയില്ല., സത്യമായും. വീടടിലായാലും, ജോലിസ്തലതായാലും , ഞാന്‍ ഒറ്റക്കിരിക്കാന്‍ ഇഷ്ടപ്പെടുന്നു. അതിന് ശ്രമിക്കുകയും ചെയ്യുന്നു. എവിടെയും ആള്‍ക്കൂട്ടം ... അതില്‍ ഞാന്‍ തനിച്ചാണ്.

ഈ ഒറ്റപ്പെടല്‍ എന്ന് തുടങ്ങി ? എങ്ങിനെ തുടങ്ങി ? അതും അറിയില്ല. പക്ഷെ, ഒന്നുണ്ട്. ഒരു സത്യം. ഈ ഒറ്റപ്പെടല്‍ എന്റെ ജീനുകളില്‍ ഉണ്ട്. പകര്ന്നു കിട്ടിയതും അതാണല്ലോ ?
അന്തര്‍മുഖത്വം , ബഹിര്‍മുഖത്വം, എന്നൊക്കെ പറയുന്ന മാനസിക അവസ്തകലുണ്ടല്ലോ? അതില്‍ ഞാന്‍ എവിടെ എന്ന് ഞാന്‍ തന്നെ ചിന്തിക്കാറുണ്ട്. രണ്ടിലുമാണ്, പക്ഷെ, രണ്ടിലുമല്ല. അതും സത്യം. അപ്പോ, ഞാന്‍ എവിടെയാണ്. എവിടെയോ മധ്യത്തില്‍ !
ഇതാണല്ലോ വെറും ഒരു സാധാരണക്കാരന്റെ സ്ഥാനം. അത് എനിക്കുമുണ്ട് എന്ന് ഞാന്‍ തന്നെ തിരിച്ചറിയുന്നു.

2 അഭിപ്രായങ്ങൾ:

  1. വിഷാദ രോഗമാണെന്ന് തോന്നുന്നു ഇതിന്‍റെ അടുത്ത സ്റ്റേജ്............:)

    മറുപടിഇല്ലാതാക്കൂ
  2. sariyanedo. malayaali maarikkondirikkukayanallo ? aa maarunna malyaliyude mukhamudrayaanallo "parihaasam", kaanunnathineyellaam parihasikkunna aa reethi. athe athuthanneyaanedo !

    മറുപടിഇല്ലാതാക്കൂ