ഡിസംബർ 10, 2008

ചവരേഴുത്ത്

ഇതു വായിക്കുന്ന മാലോകര് ( ആരെങ്കിലും ഉണ്ടെങ്കില്‍ !)  എന്നോട് ചോദിക്കുന്നു.. എനിക്ക്  കേള്‍ക്കാം ..  
" താന്‍ എന്താ കളിപ്പിക്കയാ ? .. .. കഴുതേ ... അത്മകഥ ആണെന്ന് പറഞ്ഞു കുറച്ചു ചവറും എഴുതി നടക്കുന്നോ ? നിര്തടോ .. "
ആ മാലോകരിലെ ഇംഗ്ലീഷ്കാര് പറയുന്നു "Stop it ... Why beating around the bush ?  If you have something to say, say that now ".

അയ്യയ്യോ .. ഞാന്‍ എഴുതാമേ.. 

സമയമാം രഥം

"Time and tide waits for none' എന്നാണല്ലോ വിദ്വല്‍ ഭാഷ്യം. ശരിയാണ്. കഴിയുന്ന ഓരോ നിമിഷവും കഴിഞ്ഞത് തന്നെ. തിരിച്ചെടുക്കാനാവില്ല. പോയത് പോയി. വരാന്‍ പോകുന്ന നിമിഷങ്ങള്‍ നന്നായി ബുദ്ധി പൂര്‍വ്വം പ്രയോജനകരമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍്, അതാണ്‌ കഴിവ്.
പക്ഷെ, ഞാന്‍ ശ്രമിക്കുന്നത് മറ്റൊന്നാണ്. കഴിഞ്ഞത്  കഴിഞ്ഞു  എന്ന് മറ്റുള്ളവരോട് ഉപദേശിക്കുന്ന ഞാന്‍, പക്ഷെ കാലചക്രം പിന്നോട്ട് തിരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. എവിടെ വരെ തിരിക്കണം, എവിടെ നിന്നു പുതുതായി തുടങ്ങണം, എന്നൊന്നും ഒരു പിടി കിട്ടുന്നില്ല. അതാണ്‌ ഇപ്പോളത്തെ പ്രശ്നം.
സമയമാം രഥം മുന്നോട്ടു മാത്രമെ പോകൂ. പക്ഷെ, മുന്നോട്ടും പിന്നോട്ടും ഞാനതിനെ കൊണ്ടു പോകാന്‍ ശ്രമിക്കുന്നു. അപ്പോള്‍ ആവശ്യാനുസരണം എങ്ങോട്ട് വേണമെങ്ങിലും ഓടിക്കാം.
ഒരു പെന്‍ഡുലം അതുപോലെ ആണല്ലോ .  "ഊഞ്ഞാല്‍" എണ്ണ പദപ്രയോഗം വിലാസിനി ഉപയോഗി‌ച്ചു കഴിഞ്ഞല്ലോ .  പെന്‍ഡുലം എന്ന് ഞാന്‍ എന്റെ ആത്മകഥ്ക്കു പേരിട്ടാലോ എന്ന് ഞാന്‍ പല വട്ടം ചിന്തിച്ചതാണ്. പക്ഷെ, ... എന്തോ ഒരു പിന്‍വിളി !  അത് ഇനിയും ചിന്തിക്കാവുന്നതാണല്ലോ ?

നവംബർ 10, 2008

ബന്ധു ലോകം : ചതിവുകളുടെ ലോകം

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആവണമെന്നില്ല . പക്ഷെ അവ ചതിവുകളുടെ സ്രോതസ് ആണ്. ഞാന്‍ എന്നും ചതിക്കപ്പെട്ട ഒരു 'കഴുത' ആണ്. കഴുതകളെ അല്ലെ ചതിക്കാനാകൂ. അതുകൊണ്ടാണ് ഞാന്‍ പലപ്പോഴും എന്നെ കഴുത എന്ന് സ്വയം വിളിക്കുന്നത്. മറ്റുള്ളവര്‍ക്ക് എന്നെ വളരെ വേഗം സ്വാധീനിക്കാം. അതുകൊണ്ടാണ് പലപ്പോഴും തീരുമാനങ്ങള്‍ തെറ്റായി എടുക്കേണ്ടി വരുന്നതു. അത് കോവര്‍ കഴുതയുടെ ലക്ഷണമാണല്ലോ ?

ബന്ധുക്കള്‍ സാധാരണ സഹായികലാണ്. പക്ഷെ, എന്റെ ബന്ധുക്കള്‍ ചതിക്കുക മാത്രമെ ചെയ്തിട്ടുള്ളൂ. ചതിവുകളുടെ പട്ടിക വളരെ നീണ്ടതാണ്.

എല്ലാവരും ചതിച്ചോ? എന്താണ് ഞാന്‍ പറഞ്ഞുവരുന്നത്‌ ?  അതെ. ബന്ധുക്കള്‍ ഏതാണ്ട് എല്ലാവരും ചതിച്ചു. ചതിവുകളൂടെ വലിപ്പം വ്യതസ്തമെന്നു മാത്രം. ഒന്നോ, രണ്ടോ പേര്‍ അങ്ങനെ അല്ലാത്തവരുണ്ടാവാം. ചതിവുകല്ക്കു മുന്‍തൂക്കം ഉള്ളപ്പോള്‍, സഹായങ്ങള്‍ക്ക് എവിടെ സ്ഥാനം ? എങ്കിലും, ഞാന്‍ അവയ്ക്ക് വളരെ പ്രാധാന്യം കൊടുക്കുന്നുന്ടു.  സഹായിക്കാതവരെ ഞാന്‍ ചതിയന്മാര്‍ എന്ന് വിളിക്കില്ല.  വരുന്ന കാലങ്ങളില്‍ ഞാന്‍ ഇതൊക്കെ പറയാം. ഓരോന്നായി.

ഒക്‌ടോബർ 24, 2008

കഷ്ട നഷ്ടങ്ങള്‍


എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ സമയമാണിത്. ഞാന്‍ എഴുതുവാന്പോലും ഉള്ള മാനസിക അവസ്ഥയിലല്ല. എന്റെ ഇപ്പോളത്തെ മാനസിക പ്രശ്നങ്ങള്‍ ആരോടും പറയുന്നില്ല, എന്ന് മാത്രം. എങ്ങിനെ പറയാനാ ? പറയാനും വയ്യ, പറയാതിരിക്കാനും വയ്യ. എല്ലാ പ്രശ്നങ്ങള്ക്കും കാരണം ഞാന്‍ തന്നെയാണ്. എന്റെ കഴിവുകേടുകള്‍ ആവാം ! തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവുകുരവാകാം. പക്ഷെ, കാര്യങ്ങള്‍ എന്റെ പിടി വിട്ടു പോയി. ഒരിക്കലും പരിഹരിക്കാനാവാത്ത തരത്തില്‍, കാര്യങ്ങള്‍ പോയിക്കഴിഞ്ഞു.
തീരുമാനങ്ങള്‍ എടുതത്തിലെ പാകപ്പിഴകള്‍  വലിയ കഷ്ട നഷ്ടങ്ങള്‍ ഉണ്ടാക്കി. പോയ ബുദ്ധി ആന പിടിച്ചാല്‍ വരുമോ ?  പക്ഷെ, എന്തുകൊണ്ടാണ് എനിക്ക് ഈ തെറ്റുകള്‍ സംഭവിച്ചത് ? എനിക്ക് ഇവ വിശദീകരികാനാവുന്നില്ല. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞതു - കാലചക്രം പിടിച്ചു തിരിച്ചു വയ്ക്കാന്‍ ഞാന്‍ ശ്രമിക്കട്ടെ എന്ന്.


സെപ്റ്റംബർ 28, 2008

ഹനുമാന്‍

ഞാന്‍ ഇന്നു ഒരു പ്രാര്‍ത്ഥനയോടെ തുടങ്ങട്ടെ. ഞാന്‍ അന്ജനേയ ഭക്തനാണ്. അതുകൊണ്ട് ഒരു ഹനുമാന്‍ സ്തുതി താഴെ കൊടുക്കുന്നു . എല്ലാ ഭക്തരും ഈ കീര്‍ത്തനം ഉരുവിടുക.

ശ്രീ അന്ജനേയ സ്വാമി.

ഓം ഹ്രീം രുദ്രമുഖേ ആദിവരാഹായ പഞ്ചമുഖീ ഹനുമതേ,
ലം ലം ലം ലം ലം സകല സമ്പത്‌കരയസ്വ :

മനോജപം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം
വാതാത്മജം വാനരയൂഥ മുഖ്യം
ശ്രീരാമദൂതം ശീരസാനമാമി.

മനോജപം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം
വാതാത്മജം വാനരയൂഥ മുഖ്യം
ശ്രീരാമ ദൂതം ശരണം പ്രപദ്യേ :

സെപ്റ്റംബർ 07, 2008

നഷ്ടങ്ങള്‍ എന്റെ സഹയാത്രികന്‍

നഷ്ടങ്ങള്‍ നിഴലായി എന്നെ പിന്തുടരുന്നു. എന്നും. നഷ്ടങ്ങളുടെ കഥയാണ് എനിക്ക് പറയാനുള്ളത്. നേട്ടങ്ങള്‍ ഇല്ലാത്ത ജീവിതം എന്ന് സ്വയം താഴ്തുന്നില്ല. പക്ഷെ, ജ്വലിച്ചു നില്ക്കുന്നത് നഷ്ടങ്ങള്‍ മാത്രം. ഒരു ബാലന്‍സ് ഷീറ്റ് ഉണ്ടാക്കിയാല്‍ നഷ്ടങ്ങള്‍ക്ക് മുന്‍തൂക്കം കൂടും. അതുകൊണ്ടാണ് ഞാന്‍ ഒരു നഷ്ടക്കണക്കു പറയുന്നതു . എനിക്ക് ആത്മവിശ്വാസം ഇല്ലാത്തതിന്റെ സൂചനയായി ഇതിനെ കാണരുത്.  ഇനി ഞാന്‍ പറയുന്ന എന്റെ അനുഭവങ്ങള്‍ അത് നിങ്ങള്ക്ക് വെളിവാക്കി തരും.

ഓഗസ്റ്റ് 29, 2008

മാറ്റങ്ങള്‍

ചില മാറ്റങ്ങള്‍ വേണമല്ലോ ? എപ്പോഴും മാറ്റങ്ങള്‍ ഉള്ളതാണല്ലോ  നമ്മുടെ എല്ലാം ജീവിതം. എപ്പോഴും മാറ്റങ്ങള്‍ ഉണ്ടാകുന്നു എന്നതിന്  മാത്രം മാറ്റമില്ല. അതുകൊണ്ട് ഈ കുരിപ്പുകള്‍ക്കും കുറച്ചു  മാറ്റങ്ങള്‍ വരുത്താമെന്ന് തീരുമാനിച്ചു. നന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ മാറ്റങ്ങളും നല്ലതായിരിക്കനമെന്നില്ല.  എങ്കിലും , ഇവിടെ ഞാന്‍ അങ്ങനെ പ്രതീക്ഷിക്കുന്നു. ഇനിയും മാറ്റങ്ങള്‍ വന്നുകൂടെന്നില്ല. 
ചില ആത്മകഥകള്‍ കഥാകാരന്റെ ജനന വിശേഷങ്ങളുമായി തുടങ്ങാറുണ്ട്‌. ഞാന്‍ ആ പതിവ്   തെറ്റിക്കുന്നു. തുടക്കം നന്നായാല്‍ എല്ലാം നന്നാവും. അതുകൊണ്ട് കുറച്ചു ശ്രദ്ധിച്ചു തുടങ്ങട്ടെ .

ഞാന്‍ എവിടെ തുടങ്ങണമെന്ന് ഇനിയും തീരുമാനിച്ചില്ല.  എന്നിലെ  സംഘര്‍ഷം തുടരുന്നു. എന്തായാലും അല്പസമയത്തിനുള്ളില്‍ കാണാം.. കാത്തിരിക്കൂ .  ഇപ്പോള്‍ നിങ്ങള്‍ എന്നെ "idiot" എന്ന് വിളിക്കുന്നത്‌ എനിക്ക് കേള്‍ക്കാം. 

ഓഗസ്റ്റ് 28, 2008

കാല ചക്രവും തേടി

"കാലചക്രവും തേടി " ഞാന്‍ അലയുന്നു. എവിടെ ആ കാലചക്രം? ഞാന്‍ അതാണ്‌ അന്വേഷിക്കുന്നത് . അത് കണ്ടുകിട്ടിയാല്‍, അതെ, എനിക്കതിനെ കുറച്ചു പിന്നോട്ട് തിരിച്ചു വയ്ക്കാമായിരുന്നു. എല്ലാം എത്ര വ്യത്യസ്ഥമായേനെ! How different it would have been then.. I could do everything better.. By restarting my life. I won't be an 'idiot', as I am now. So, all of you .. please help .. help me to find that Time Wheel. എന്നെ ഒന്നു സഹായിക്കൂ ..

ആ ചക്രം കിട്ടിയാല്‍, ഞാന്‍ അതിനെ എത്ര പിന്നോട്ട് തിരിക്കും ? എവിടെ നിന്നു വീണ്ടും തുടങ്ങും ? എനിക്കതിനെക്കുറിച്ച് അത്ര നിശ്ചയമില്ല. I am not sure.. എവിടെനിന്നാണ് ഞാന്‍ എന്റെ മണ്ടന്‍ ജീവിതം തുടങ്ങിയത് ? ഞാന്‍ എന്റെ ജോലി ഉപേക്ഷിച്ചപ്പോഴോ ? അതോ, അതിനുമുന്‍പ്‌ ഞാന്‍ എന്റെ ജോലി മാരിയപ്പോഴോ ? അല്ല...അല്ല.. അപ്പോലോന്നുമല്ല ... No, none of those. തിരുവനന്തപുരത്ത് വന്നപ്പോഴാണോ ? തീര്‍ച്ചയായുമല്ല.. അതിനൊക്കെ മുന്‍പായിരിക്കണം. പത്താം ക്ലാസ്സ് പാസ്സായപ്പോഴോ ? അല്ല, ഞാന്‍ അതിനും മുന്പ് ഒരു വിഢി ആയിരുന്നിരിക്കണം.

ആ നിമിഷം എങ്ങനെ തിരിച്ചറിയാം ? ആവോ .. എനിക്കറിയില്ല. അച്ഛന്‍ എന്നെ എഴുത്തിനിരുത്തിയപ്പോള്‍ (വിദ്യാരംഭം) അടി കിട്ടി, ഞാന്‍ കരഞ്ഞു. അപ്പോഴാണോ ? No.. no.. not really. എനിക്കത് കണ്ടെത്താനാവുന്നില്ല. വീണ്ടും പിന്നോട്ട് പോകാം. പക്ഷെ, എനിക്കൊര്‍മയില്ലല്ലോ.. ആ കാലത്തെപ്പറ്റി. പിന്നെ എങ്ങനെ ? I think the reality is, I must have been born an idiot ! May be, that's why I cried at that moment ! അതെ ഞാന്‍ ജനിച്ചപ്പോഴേ ഒരു വിഡ്ഢി ആയിരുന്നിരിക്കണം. അതുകൊണ്ടായിരിക്കാം ഞാന്‍ അപ്പോള്‍ കരഞ്ഞത്. എന്തോ, എനിക്ക് നിശ്ചയമില്ല.

എന്തായാലും എന്റെ ആത്മകഥ എഴുതുവാന്‍ തുടങ്ങാം.


എന്റെ ആത്മകഥ - മലയാളത്തില്‍

ആദ്യമായി ബ്ലോഗ്ഗെരിന്റെ ട്രാന്‍സ്ളിറെരസഷന്‍ (transliteration) ഉപയോഗിക്കുന്നു. നന്നായിരിക്കുന്നു, അല്ലെ ?
I knew about this feature in Blogger, and I made my settings accordingly. But it was not working. I tried with Blogger HELP. But I could not locate the problem ! Today, I made a second research with Blogger Help. There was a small note, that 'Opera' will not support this feature. Hurray... I got it. I've been using Opera.. and that's why. Immediately, I switched over to "Firefox" ! And the problem is off .. Now, transliteration is so beautiful.. I can write in Malayalam. Thank you Blogger. And thank you Firefox. Bye Opera ! !
ഇത്രയും റിസര്‍ച്ച് ചെയ്തു കണ്ടെത്താന്‍ കുറച്ചു ബുദ്ധിമുട്ടി .. എന്നലെന്ട... സുഖമായ എഴുത്ത് .. ബ്ലോഗ്ഗെരിനും, ബ്ലോഗ്ഗര്‍ ഹെല്പ് നും നന്ദി. കുറച്ചു തെറ്റുകള്‍ വരുന്നുട്. പക്ഷെ, സാരമില്ല. കഴിഞ്ഞ പോസ്റ്റുകളില്‍ ഞാന്‍ manglish ഉപയോഗിച്ചു. നിങ്ങള്‍ ക്ഷമിക്കുമല്ലോ ? ഞാന്‍ എന്റെ ആത്മകഥ ഇനി മലയാളത്തില്‍ എഴുതാം. കാത്തിരിക്കൂ..... ഇതാ വരുന്നു ..

ഓഗസ്റ്റ് 27, 2008

കാല ചക്രവും തേടി

"കാല ചക്രവും  തേടി " ഞാന്‍  അലയുന്നു.
Where is that time wheel ? I am in search of the time wheel ! If I find it, yeah.. then I can turn it back.. How different it would be then.. I can do everything better. I won't be an 'idiot', as of now. So, all of you .. please guide me through.. help me to find that Time Wheel.
In case I find the time wheel, where would I turn back to start afresh ? I am not sure.. let me try to remember, where exactly I started my idiotic life. May be when I quit my job, or may be when I switched my job, or was it when I married ... No none of those. When I came to this City ?  Not really .. even much before that.
Was it when I passed my 10th standard ? Certainly not, I must have been an idiot even before that. Then, how to locate that moment ?  Is it when I cried, when my father put me to 'vidyarambham'?  No.. not really... I think.  I can't  recollect that moment. I must go further back again! But I don't remember much about those days ! Then how do I ? Yeah.. I think the fact is, I must have been born an idiot ! May be, that's why I cried too loud at that moment of my birth !

ഓഗസ്റ്റ് 23, 2008

അല്പം കൂടി ... Please..

ഇനിയും അല്പം കൂടി കാത്തിരിക്കാമോ ? പ്ലീസ്. രാമ - രാവനന്മാരില്‍ ഒരാള്‍ ജയിക്കട്ടെ . ഞാന്‍ തുടങ്ങാം... എഴുതാന്‍ . നിങ്ങളുടെ ക്ഷമ പരിശോധിക്കാനല്ല ഇതെല്ലാം. എന്തു ചെയ്യാനാ.. ഞാന്‍ കുറച്ചു കണ്‍ഫ്യൂഷന്‍ കാരനാ !

ഓഗസ്റ്റ് 19, 2008

സമയമായില്ല പോലും ....

സമയമായില്ല  പോലും  !   മനസ്സിലെ രാമ-രാവണ യുദ്ധം ഒന്ന് തീരാതെ എങ്ങിനെ ഞാന്‍ കുറിച്ചു  തുടങ്ങും ?  നില്‍ക്കൂ...അല്പം കൂടി !

ഓഗസ്റ്റ് 02, 2008

കുഴഞ്ഞു മറിഞ്ഞ ചിന്തകള്‍

എന്റെ ചിന്തകള്‍ ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്നു.. എവിടെ തുടങ്ങണമെന്ന് തീര്ച്ചയായില്ല. ദയവായി അല്പം കാത്തിരിക്കൂ.

എങ്കിലും ഒരു കാര്യം പറയട്ടെ. ഞാന്‍ എന്നെ കുറിച്ചു പറഞ്ഞ വിശേഷണം "ബുദ്ധിമാനായ വിഡ്ഢി" എന്നാണ്. ശരിയാണ്, ഞാന്‍ വളരെ ബുദ്ധിമാനാണ്. അതെ സമയം ഞാന്‍ ഒരു വിഡ്ഡിയുമാണ്‌. വൈരുദ്ധ്യങ്ങളുടെ ഒരു യുദ്ധമാണ്  ഇപ്പോഴും എന്റെ മനസ്സില്‍.  അവയുടെ യുദ്ധം ! 

ജൂലൈ 31, 2008

എന്റെ ആത്മകഥ

നമസ്കാരം !

ഇതു എന്റെ ആത്മകഥയാണ്‌. കഥ എന്നാല്‍ വെറും കഥ അല്ല, യഥാര്ത്യങ്ങള്‍ മാത്രം. ഇതു എന്റെ കഥ മാത്രമല്ല, മറ്റു പലരുടെയും കൂടിയാണ്. എന്റെ കഴിഞ്ഞകാല അനുഭവങ്ങളം , ഓര്‍മകളും  വെട്ടിതിരുത്ത്‌ കൂടാതെ ഞാന്‍ ഇവിടെ പകര്‍ത്തുന്നു. വളരെ സത്യമായ കാര്യങ്ങള്‍ മാത്രം.
എന്നാല്‍, കഴിഞ്ഞ കാല കാര്യങ്ങള്‍ മാത്രമല്ല ഇവിടെ. ഭൂത ഭാവി വര്‍ത്തമാന കാല സംഗതികളെല്ലാം ഇവിടെ ഉണ്ടാവും. അതുകൊണ്ടാണ്, ഇതു വെറും ഒരു കഥ മാത്രമല്ല എന്ന് ഞാന്‍ പറയുന്നത് .

This is an exploration into my self. ഒരു ആത്മാന്വേഷണം.  എന്റെ ഉള്ളിന്റെ ഉള്ളില്‍ പൊടിപിടിച്ചു കിടക്കുന്ന പല ഓര്‍മകളും അനുഭവങ്ങളും ഞാന്‍  ഇതിലൂടെ നിങ്ങളോടെ പങ്കുവെക്കാം.
"ഞാന്‍ " എന്ന മനുഷ്യനെ കുറിച്ച് പറയാന്‍ ഞാന്‍ തന്നെ വേണമല്ലോ ?  ഇതെല്ലാം ഒരു ആത്മ-പരിശോധനയിലൂടെ ഞാന്‍ കണ്ടെത്താന്‍ ശ്രമിക്ക്ട്ടെ.

ഇതില്‍ ഞാന്‍ മാത്രമല്ല കഥാപാത്രങ്ങള്‍. മറ്റു പലരും ഉണ്ട്. പക്ഷെ, ഞാന്‍ അവരുടെ പേരുകളും മറ്റു ചില കാര്യങ്ങളും ഒളിച്ചുവെക്കുന്നു, അല്ലെങ്കില്‍ മാറ്റി പറയുന്നു.  ഭയമോ ജാള്യതയോ  ഒക്കെ കാരണം.

What I write here are all TRUTH, and only truth, except the identity of my co-stars. I wish to maintain their anonymity ( though they will not, at a later date ! ). Let me invite all of you - everyone of you - to visit my life story.

എന്റെ ജീവിത കഥയിലേക്ക് നിങ്ങള്ക്ക് സ്വാഗതം . വരൂ, വായിക്കൂ, അഭിപ്രായങ്ങള്‍ എഴുതൂ. 
പക്ഷെ, അല്പം കാത്തിരിക്കൂ... വരും നാളുകള്‍ എന്റെ ചിന്തകളും കഥകളും  ഈ പേജുകളില്‍ ഉണ്ടാവും.  
നിങ്ങളുടെ അനുഗ്രഹത്തോടെ ഞാന്‍ എന്റെ കഥ ഇവിടെ ആരംഭിക്കാം. " എന്റെ ആത്മകഥ ".



എന്താണ് "Intelligent Idiot"  എന്ന്  സ്വയം  വിളിക്കുന്നത്‌  ?  ഈ ചോദ്യത്തിനുത്തരം വരും പേജുകളില്‍ നിങ്ങള്ക്ക് കിട്ടും.  എങ്കിലും, ഞാന്‍ ബുദ്ധിമാനാണ്... അതെ സമയം വിഡ്ഢിയും .